Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Salman Issues

ഹൂതികൾക്ക് മുന്നറിയിപ്പുമായി മുഹമ്മദ് ബിൻ സൽമാൻ

സ​നാ: ​യെ​മ​നി​ൽ ഹൂ​തി വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ത​ല​സ്ഥാ​നന​ഗ​ര​മാ​യ സ​നാ​യി​ൽ സൗ​ദി പി​ന്തു​ണ​യു​ള്ള ഔ​ദ്യോ​ഗി​ക​സേ​ന വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ന​ഗ​ര​ത്തി​ൽ ഉ​ഗ്രസ്ഫോ​ട​ന​ശ​ബ്ദ​ങ്ങ​ൾ കേ​ട്ടു. പ​ടി​ഞ്ഞാ​റ​ൻ സ​നാ​യി​ലെ എ​ണ്ണ​വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ര​ണ്ടു​ത​വ​ണ വ്യോ​മാ​ക്ര​മ​ണം ഉ​ണ്ടാ​യെ​ന്ന് ഹൂ​തി​ക​ൾ അ​റി​യി​ച്ചു.

സ​നാ​യി​ലി​ലെ ‘യെ​മ​ൻ പെ​ട്രോ​ളി​യം’ ക​ന്പ​നി കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്കു​മെ​ന്നും ഇ​തി​നോ​ടു ചേ​ർ​ന്നു​ള്ള സി​വി​ലി​യ​ന്മാ​ർ ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്നും സൗ​ദി സ​ഖ്യ​സേ​ന നേ​ര​ത്തേ മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ്യോ​മാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഹൂ​തി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഹൊ​ദെ​യ്ദ​യി​ലെ റാ​സ് ഈ​സ മേ​ഖ​ല​യി​ലും ഇ​ന്ന​ലെ വ്യോ​മാ​ക്ര​മ​ണം ഉ​ണ്ടാ​യി.

സൗ​ദി​യെ ആ​വ​ർ​ത്തി​ച്ച് ആ​ക്ര​മി​ച്ച ഹൂ​തി​ക​ൾ പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് സൗ​ദി ഭ​ര​ണ​നി​യ​ന്താ​വാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ൻ ഇ​ന്ന​ലെ പ​റ​ഞ്ഞു.യെ​മ​നി ഔ​ദ്യോ​ഗി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള തെ​യ്സി​ൽ ഹൂ​തി​ക​ൾ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ട്ടി അ​ട​ക്കം അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ടു.

സ​നാ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ സൗ​ദി എ​ണ്ണ ഭീ​മ​നാ​യ അ​രാം​കോ ക​ന്പ​നി​യെ ല​ക്ഷ്യ​മി​ടു​മെ​ന്ന് ഹൂ​തി വി​മ​ത​ർ നേ​ര​ത്തേ ഭീ​ഷ​ണി മു​ഴ​ക്കി‍യി​രു​ന്നു. അ​രാം​കോ​യി​ലെ ജീ​വ​ന​ക്കാ​രും സ്ഥാ​പ​ന​ത്തി​നു സ​മീ​പ​മു​ള്ള സി​വി​ലി​യ​ന്മാ​രും ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് ഹൂ​തി വ​ക്താ​വ് യ​ഹ്യ സാ​രീ പ്ര​സ്താ​വ​ന​യി​ൽ നി​ർ​ദേ​ശി​ച്ചു.

ഇ​തി​നി​ടെ, മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണസാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക പൗ​ര​ന്മാ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി. യെ​മ​നി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹൂ​തി​ക​ളും സൗ​ദി​യു​ടെ പി​ന്തു​ണ​യു​ള്ള യെ​മ​നി​ലെ ഔ​ദ്യോ​ഗി​ക ഭ​ര​ണ​കൂ​ട സേ​ന​യും ത​മ്മി​ലുള്ള സം​ഘ​ർ​ഷ​ത്തി​ന് ഉ​ട​ൻ അ​യ​വു​ണ്ടാ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന.

അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണം നേ​രി​ട്ട ഇ​റാ​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് യു​ദ്ധ​ത്തി​ൽ ചേ​ർ​ന്ന ഹൂ​തി​ക​ൾ സൗ​ദി​യി​ലേ​ക്ക് നി​ര​ന്ത​രം ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും തൊ​ടു​ക്കു​ന്നു​ണ്ട്. ഏ​താ​നും ദി​വ​സം മു​ന്പ് സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലെ കിം ​ഖാ​ലി​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും മു​ന്നൂ​റി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up